പാലക്കാട്: വന്ദേഭാരതിൽ തന്റെ പോസ്റ്റർ ഒട്ടിച്ചത് അറിവോ സമ്മതമോ ഇല്ലാതെയെന്ന് വികെ ശ്രീകണ്ഠൻ എംപി. ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
വന്ദേഭാരതിൽ ഷൊർണൂരിൽ നിന്നും ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ലെന്നും ഇതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും പറഞ്ഞ എംപി ഷോർണൂരിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനിന്റെ വീഡിയോയും പുറത്തുവിട്ടു. ഇതിൽ പോസ്റ്ററുകളൊന്നും കാണാനില്ല.
തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത് ബിജെപി പ്രവർത്തകരാണ്. സ്വന്തം പാർട്ടിയുടെ ജാള്യത മറക്കാൻ തനിക്കെതിരെ ആരോപണവുമായി ഇറങ്ങിയതാണ്. താനടക്കം വിവിധ പാർട്ടികളിലെ നേതാക്കളും പൊലീസും ഇന്റലിജൻസും ആർപിഎഫുമെല്ലാം സ്റ്റേഷനിലുണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പോസ്റ്റർ ഒട്ടിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.