കുണ്ടറ പീഡന കേസ്; എന്‍സിപിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് യുവതിയുടെ പിതാവ്

Last Updated:

താന്‍ ഇപ്പോഴും എന്‍സിപി ഭാരവാഹി ആണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയോട് കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ ബുദ്ധിമുട്ടില്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊല്ലം: എന്‍സിപിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പരാതിക്കാരിയായ യുവതിയുടെ പിതാവ്. അതേസമയം അന്വേഷണ കമ്മീഷന് യുവതി മൊഴി നല്‍കില്ല. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ യുവതി മൊഴി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. കമ്മീഷന് താന്‍ മൊഴി നല്‍കുമെന്ന് യുവതിയുടെ പിതാവ് ന്യൂസ് 18 നോടാണ് വ്യക്തമാക്കിയത്.
താന്‍ ഇപ്പോഴും എന്‍സിപി ഭാരവാഹി ആണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയോട് കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഇതുവരെയും നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. എന്‍ സി പി അന്വേഷണ കമ്മീഷന്‍ ഇന്ന് കൊല്ലം ജില്ലയിലുണ്ട്. കൊട്ടാരക്കരയില്‍ ആദ്യം യോഗം ചേരുക. കൊട്ടാരക്കരയില്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജ് നേതൃത്വത്തിലാണ് കൊട്ടാരക്കരയിലെ യോഗം.
മാത്യൂസ് ജോര്‍ജിനാണ് പാര്‍ട്ടി അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് കെ ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
advertisement
കുണ്ടറ പീഡന കേസില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് യുവതി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രനെ താനോ കുടുംബമോ കുടുക്കിയിട്ടില്ല. മന്ത്രി ഇങ്ങോട്ട് വരികയാണ് ചെയ്തത്. അതേസമയം കേസിലെ മുഖ്യപ്രതിയും എന്‍സിപി നിര്‍വാഹക സമിതി അംഗവുമായ ജെ പത്മാകരന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും.
പത്മാകരന് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി. സമൂഹ മാധ്യമത്തില്‍ കൂടി അപമാനിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാന്‍ തയ്യാറായത്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടാകുമെന്ന് കരുതുന്നതെന്ന് യുവതി പറഞ്ഞു.
advertisement
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പത്മാകരനും സഹായി രാജീവിനും എതിരെ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പത്മാകരന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പത്മകരന് അനുകൂലമായ നിലപാടാണ് എന്‍സിപി ജില്ലാനേതൃത്വം കൈക്കൊണ്ടിട്ടുള്ളത്
യുവതിയെയും കുടുംബത്തെയും തള്ളി എന്‍സിപി ജില്ലാഘടകം തള്ളി. ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ് കെ ധര്‍മ്മരാജന്‍ പറഞ്ഞു. പരാതിയില്‍ പറയുന്നതുപോലെ ഒരു തെറ്റ് ജി പത്മാകരന്‍ ചെയ്യില്ലെന്ന് ധര്‍മരാജന്‍.
മന്ത്രിയെ ന്യായീകരിക്കുന്ന നിലപാടും ജില്ലാ ഘടകം സ്വീകരിച്ചു.
advertisement
പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി ഇടപെട്ടതില്‍ തെറ്റില്ല. നിലവിലെ സംഭവവികാസങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. എ കെ ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രതിഷേധങ്ങള്‍ ഇന്നും തുടരും.
പീഡനപരാതി ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു വിവാദം. എന്‍സിപി സംസ്ഥാന നേതാവ് ജി പത്മാകരന് എതിരായ പീഡനപരാതി ഒതുക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചത്. പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് പറയുന്നതിന്റെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു.
advertisement
ഫോണ്‍ വിളിക്ക് പുറമെയും മന്ത്രിയുടെ ഇടപെടലുണ്ടായെന്നും പത്മാകരന് മന്ത്രിയില്‍ വലിയ സ്വാധീനമുണ്ടെന്നും പരാതിക്കാരിയും പിതാവും പ്രതികരിച്ചു. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി പത്മാകരന്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വച്ച് കയ്യില്‍ കയറി പിടിച്ചെന്നാണ് യുവതിയുടെ ആരോപണം.ഈ പരാതി ഒതുക്കാനായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു.ഫോണ്‍ വിളിക്ക് പുറമെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രിയുടെ ഇടപെടലുണ്ടായെന്ന് പരാതിക്കാരി പറയുന്നു.
advertisement
എന്‍സിപി കുടുംബത്തിലെ അംഗമായ യുവതി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ മത്സരിച്ചതിന്റെ വൈരാഗ്യത്തില്‍ ജി പത്മാകരന് അപമാനിച്ചെന്നാണ് കുടുംബം പറയുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാല്‍ ഇതുവരെ സംഭവം പുറത്ത് പറഞ്ഞില്ല. എന്നാല്‍ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചപ്പോഴാണ് അപമര്യാദയായി പെരുമാറിയ ഉള്‍പ്പെടെ പരാതിയായി നല്‍കാന്‍ തീരുമാനിച്ചത്. ജൂണ്‍ 28 ന് കൊല്ലം എന്‍ സി പി യുടെ വാട്ട്‌സ് ആപ് ഗ്രൂപ്പ് വഴി യുവതിയെ അധിക്ഷേപിച്ചുള്ള പോസ്റ്റുകളും വന്നു. തുടര്‍ന്ന് കുടുംബം പരാതിയുമായി കുണ്ടറ പോലീസിനെ സമീപിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ വിളിയെത്തിയത്.
advertisement
മന്ത്രിയുടെ ശബ്ദസംഭാഷണം പുറത്തുവന്നതിന് പിന്നാലെ യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. കുണ്ടറയിലെ വീട്ടിലെത്തിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. എന്‍സിപി നേതാവിനെതിരായ പരാതി ലഭിച്ച് ഒരു മാസം ആകാറായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുണ്ടറ പീഡന കേസ്; എന്‍സിപിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് യുവതിയുടെ പിതാവ്
Next Article
advertisement
'അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും': വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ
'അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും': വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ
  • വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

  • MLA alleges defamatory fake campaigns are being conducted for vested political interests.

  • അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

View All
advertisement