'ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല'; പീഡന വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്ന് പി സി ചാക്കോ

Last Updated:

''ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്.''

മന്ത്രി എ.കെ ശശീന്ദ്രൻ
മന്ത്രി എ.കെ ശശീന്ദ്രൻ
ന്യൂഡൽഹി: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപ്പെട്ടെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് പാർട്ടി. ആരോപണങ്ങളുടെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്. പീഡന കേസ് ഒത്ത് തീർപ്പാക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല.
പീഡന പരാതിയെ ക്കുറിച്ച് ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്നും പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. "ലോഡഡ് " ചോദ്യങ്ങളാണ് പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എടുക്കണം. പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ല. ശശീന്ദ്രൻ വിഷയം പാർട്ടിയിലെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. ശശീന്ദ്രനുമായി സംസാരിച്ച് വിശദാംശങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.
advertisement
ആരോപണങ്ങൾ അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നതിൽ മന്ത്രി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. എ കെ ശശീന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടില്ല. ആരോപണങ്ങൾ തെളിയിക്കെപ്പെടുമ്പോഴാണ് ആരെങ്കിലും രാജി വെക്കുക. ഇതിന് മുൻപും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എൻസിപി സംസ്ഥാന പ്രസിഡന്റ് അറിഞ്ഞു കൊണ്ടാണ് മന്ത്രി ഭീക്ഷണിപെടുത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പി സി ചാക്കോ പറഞ്ഞു.
ഡിജിപി റിപ്പോർട്ട ്തേടി
കുണ്ടറയിൽ യുവതിയുടെ പരാതിയിൽ പൊലീസിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി അനിൽകാന്ത് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എ കെ ശശീന്ദ്രൻ ഇടപെടലോടെ വലിയ വിവാദമായതോടെയാണ് ഡിജിപി റിപ്പോർട്ട് തേടിയത്.
advertisement
പൊലീസ് കേസെടുത്തു
മന്ത്രി എ കെ ശശീന്ദ്രൻ ഇടപെടൽ വിവാദമായതിന് പിന്നാലെ യുവതിയുടെ പീഡന പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഐപിസി 354 ജാമ്യമില്ലാ വകുപ്പാണ്. ഈ പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. പരാതിയില്‍ ഇന്നലെ പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
advertisement
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കൈയി കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിൽ വ്യാജ ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് ഒഴിവാക്കി വിടുവാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
advertisement
ഇതിനിടെ ഇന്നലെയാണ് യുവതിയുടെ അച്ഛനെ മന്ത്രി ശശീന്ദ്രന്‍ വിളിച്ച് സംസാരിക്കുന്ന ഫോൺവിളിയുടെ ശബ്ദരേഖ പുറത്തുവന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാൽ പീഡന പരാതിയാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല'; പീഡന വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്ന് പി സി ചാക്കോ
Next Article
advertisement
'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ
'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ ഭക്തനാണെന്നും അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞു.

  • അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

  • പിണറായി വിജയന്‍ രണ്ട് തവണ ശബരിമലയിൽ വന്നിട്ടുണ്ടെന്നും ഭക്തനല്ലെങ്കില്‍ സാധിക്കുമോയെന്നും ചോദിച്ചു.

View All
advertisement