നൗഷാദിക്ക പുതിയ കട തുറന്നു; കളക്ടറുടെ അഭാവത്തിൽ ഉദ്ഘാടനം നാട്ടുകാർ നടത്തി

Last Updated:

ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാൻ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി.

കൊച്ചി: കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും പ്രളയസഹായമായി നൽകിയ നൗഷാദിക്കയുടെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തിൽ നാട്ടുകാർ ചേർന്ന് കടയുടെ ഉദ്ഘാടനം നടത്തി.
പ്രളയസഹായം നൽകാൻ ആളുകൾ മടിച്ചു നിന്ന സമയത്തായിരുന്നു, നൗഷാദിക്ക ദുരിതാശ്വാസ പ്രവർത്തകർക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവിൽ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുൻപേ കൊച്ചി ബ്രോഡ് വേയിൽ സ്വന്തമായൊരു കട നൗഷാദ് കണ്ടു വെച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാൻ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്‍റെ നിർദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗൾഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
advertisement
മൂന്ന് ഷർട്ടുകൾക്ക് ആയിരം രൂപയാണ് നൗഷാദിക്കയുടെ കടയിലെ വില. മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൗഷാദിക്ക പുതിയ കട തുറന്നു; കളക്ടറുടെ അഭാവത്തിൽ ഉദ്ഘാടനം നാട്ടുകാർ നടത്തി
Next Article
advertisement
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്ർട്ട് പ്രഖ്യാപിച്ചു.

  • അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

View All
advertisement