• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 63 ആയി; മരിച്ചത് 13 പേർ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 63 ആയി; മരിച്ചത് 13 പേർ

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അഞ്ച് പേർ രോഗമുക്തരായി. 45 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നു.  ഇന്നലെ വരെ മ്യൂക്കോർമൈക്കോസീസ് ബാധിച്ചവരുടെ എണ്ണം 63 ആയി. ഇതിൽ 13 പേർ മരിച്ചു. സംസ്ഥാനത്ത് ഫംഗൽ മരുന്നിനുള്ള ക്ഷാമവും രൂക്ഷമാണ് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേർക്കാണ് ബ്ലാക്ക് ഫംഗസ്  സ്ഥിരീകരിച്ചത്. അഞ്ച് പേർ രോഗമുക്തരായി. 45 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.

    മലപ്പുറം ജില്ലയിലാണ് കൂടുതൽ രോഗികൾ. 11 പേർ. കോവി‍ഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.  കാരണങ്ങൾ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ഓഡിറ്റ് തുടരുകയാണ്. ചികിത്സയിലുള്ള രോഗികളിൽ നിന്ന് വിവര ശേഖരണം നടത്തിയാണ് പഠനം.

    Also Read പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നു

    ആൻറിഫംഗൽ മരുന്ന് ക്ഷാമം വീണ്ടും രൂക്ഷമായി ആംഫോടെറിസിൻ ബി പലജില്ലകളിലും കിട്ടാനില്ല. ഫംഗൽ ബാധക്കുള്ള മറ്റ് മരുന്നുകൾ പല സ്വകാര്യ മരുന്നുശാലകളും ഇപ്പോൾ  ഇരട്ടിയിലേറേ വിലക്കാണ് വിൽക്കുന്നത്. KMSCL വഴി കൂടുതൽ മരുന്നെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ക്ഷാമം പരിഹരിക്കാനായിട്ടില്ല.

    Also Read രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

    പ്രമേഹം മൂർച്ഛിച്ചവർക്കും  പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധക്കുള്ള സാധ്യത കൂടുതൽ.  കൂടാതെ കോവിഡ് ചികിത്സയ്ക്ക് വേണ്ടിയും മറ്റ് അസുഖങ്ങൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ അനിയന്ത്രിതമായ രീതിയിൽ ആന്റ്ബയോട്ടിക്കുകൾ കഴിക്കുന്നതും പ്രതിരോധ ശേഷി കുറയാനും ഫംഗസ് ബാധയ്ക്കും കാരണമായേക്കാം. ഐ.സി.യൂകളിലെയും ശ്വസന സഹായ ഉപകരണങ്ങളിലെയും ഫംഗസ് സാനിധ്യം രോഗ കാരണമായോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
    Published by:Aneesh Anirudhan
    First published: