രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും
- Published by:user_57
- news18-malayalam
Last Updated:
ഏപ്രിൽ ഒന്നു മുതൽ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായതായി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചിരുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകളും, കുട്ടികളുടെ പുനഃരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികളും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കും.
മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പി.എം. കെയേഴ്സ് ഫണ്ടിൽ നിന്ന് അനുവദിച്ച പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപ കുട്ടികളുടെ പേരിൽ നിക്ഷേപിക്കാനും സ്വയം പര്യാപ്ത കൈവരിക്കുന്നത് വരെ സൗജന്യവിദ്യാഭ്യാസവും സ്റ്റൈപൻഡും നൽകുവാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
കുട്ടികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ച വിവരം കേരളം സുപ്രീംകോടതിയെ അറിയിക്കും. മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകാനും, 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപ കൈമാറാനും കേരളം തീരുമാനിച്ചിരുന്നു. കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
advertisement
Also read: കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികളെന്ന് സർക്കാർ. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ 980 കുട്ടികളുമുണ്ട്. സർക്കാർ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറി. ഈ പട്ടിക സുപ്രീംകോടതിയിലും സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ബാൽ സുരക്ഷ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തതിനു പുറമേ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും വിവരങ്ങൾ കൈമാറി. കുട്ടികളുടെ വിശദമായ വ്യക്തിഗത വിവരങ്ങൾ പിന്നീടു സമർപ്പിക്കും.
advertisement
അനാഥരായ കുട്ടികൾ രണ്ടു തരത്തിലാണ്. ഒന്ന്, അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചവർ. രണ്ട്, മാതാപിതാക്കളിൽ ഒരാളെ നേരത്തേ നഷ്ടപ്പെട്ടു; രണ്ടാമത്തെയാൾ കോവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപ വീതം അവരുടെ പേരിൽ നിക്ഷേപിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപ നൽകുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂൾ വിദ്യാഭ്യാസവും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
ഏപ്രിൽ ഒന്നു മുതൽ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായതായി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇത്തരം കുട്ടികളുടെ വിവരങ്ങൾ നല്‍കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ഇടപെടൽ.
Summary: SC to consider the matter of children orphaned due to Covid pandemic
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും