• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യ-KSRTC ബസുകളില്‍ യാത്രക്കാര്‍ കുറയുന്നു; പ്രതിദിനം 68 ലക്ഷം യാത്രക്കാരെ നഷ്ടമായെന്ന് മോട്ടോര്‍ വാഹനവകുപ്പ്

സ്വകാര്യ-KSRTC ബസുകളില്‍ യാത്രക്കാര്‍ കുറയുന്നു; പ്രതിദിനം 68 ലക്ഷം യാത്രക്കാരെ നഷ്ടമായെന്ന് മോട്ടോര്‍ വാഹനവകുപ്പ്

2013-ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നെങ്കില്‍ 2023  ആകുമ്പോള്‍ ഇത് കേവലം 64 ലക്ഷത്തിനടുത്താണ്

  • Share this:

    കേരളത്തിലെ പൊതുജനങ്ങള്‍ ഗതാഗതത്തിനായി എക്കാലവും ആശ്രയിച്ചിരുന്നവയാണ് കെഎസ്ആര്‍ടിസി- സ്വകാര്യ ബസ് സര്‍വീസുകള്‍. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളില്‍ യാത്രചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്ക്. പ്രതിദിനം 68 ലക്ഷം യാത്രക്കാരാണ് ബസ് സര്‍വീസുകളില്‍ നിന്ന് അപ്രത്യക്ഷരായത്.

    2013-ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നെങ്കില്‍ 2023  ആകുമ്പോള്‍ ഇത് കേവലം 64 ലക്ഷത്തിനടുത്താണ്. ഒരു ബസ് പിൻവാങ്ങുമ്പോൾ കുറഞ്ഞത് 550 പേരുടെ  യാത്രാ സൗകര്യമെങ്കിലും  ഇല്ലാതാകുമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

    Also Read-ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന നാണയങ്ങൾ എണ്ണാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്സ്; ആലോചനയുമായി ദേവസ്വം ബോർഡ്

    ഒരു റൂട്ടിൽ ഒരു ബസ് സർവീസ് അവസാനിപ്പിക്കുമ്പോള്‍ അതിൽ യാത്രചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

    കോവിഡ് തിരിച്ചടിയായി 

    കോവിഡ് കാല മുന്‍കരുതലുകളുടെ ഭാഗമായി സമ്പര്‍‌ക്കം ഒഴിവാക്കാൻ പലരും ബസ് യാത്ര ഒഴിവാക്കി സ്വന്തം വാഹനങ്ങൾ വാങ്ങി. ഇവർ എന്നേക്കുമായി ബസ്‌യാത്ര ഒഴിവാക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്.  സര്‍വീസുകള്‍ കുറഞ്ഞതും യാത്രക്കാരെ ബസുകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് കാരണമായി. യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് സർവീസ് ഇല്ലാത്ത അവസ്ഥ വന്നതോടെ ഇവര്‍ സ്വന്തംവാഹനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി.

    Also Read-കെഎസ്ആർടിസിയിലെ ഏക വനിതാ ഡ്രൈവറെ യാത്രക്കാരൻ ആക്രമിച്ചു; ഷർട്ട് വലിച്ചുകീറി; അക്രമി പിടിയിൽ

    പലര്‍ക്കും ഒരു ദിവസം തന്നെ ഒന്നിലധികം ബസിൽ യാത്രചെയ്യേണ്ടിവരും. ഈ സമയനഷ്ടം ഒഴിവാക്കാൻ ബസ് ഉപേക്ഷിക്കുന്നവരും ഏറെയാണ്.

    ബസ് ചാർജും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്ത സ്ഥിതിയായി. അതിനാൽ യാത്രക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഇരുചക്രവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി‌.

    Published by:Arun krishna
    First published: