പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈയ്യിൽ ഒഴിച്ച സാനിറ്റൈസര്‍ കുടിച്ചു; കൊല്ലത്ത് വയോധിക ആശുപത്രിയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആലപ്പാട് എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികയാണ് സാനിറ്റൈസർ കുടിച്ചത്.
കൊല്ലം: പോളിംഗ് ബുത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാൻ നൽകിയ സാനിറ്റൈസർ അബദ്ധത്തിൽ കുടിച്ചു. കൊല്ലം കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ ബൂത്തിലാണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പാട് എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികയാണ് സാനിറ്റൈസർ കുടിച്ചത്. രാവിലെയായിരുന്നു സംഭവം.
വോട്ട് ചെയ്യാൻ കയറുന്നതിന് മുൻപ് ബൂത്തുകളിൽ സാനിറ്റൈസർ നൽകുന്നുണ്ട്. ഈ സാനിറ്റൈസർ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൽകിയത് സാനിറ്റൈസർ ആണെന്ന് ഇവർക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് വിവരം.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 61.1 ശതമാനമാണ് പോളിംഗ്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈയ്യിൽ ഒഴിച്ച സാനിറ്റൈസര്‍ കുടിച്ചു; കൊല്ലത്ത് വയോധിക ആശുപത്രിയിൽ


