പൂജപ്പുര സെൻട്രൽ ജയിലിൽ തൂശനില വിൽപന; ഓണം പൊടിപൊടിക്കാൻ പൂരാട ചന്തയും
- Published by:Naseeba TC
- news18-malayalam
Last Updated:
ജയിലിലെ കൃഷിയിടത്തിൽ വളർത്തിയ വാഴകളിൽ നിന്നുള്ള ഇലകളാണ് വിൽപനയ്ക്ക് വെക്കുന്നത്
തിരുവനന്തപുരം: ഓണനാളുകളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തൂശനില വിൽപന. ജയിലിലെ കൃഷിയിടത്തിൽ വളർത്തിയ വാഴകളിൽ നിന്നുള്ള ഇലകളാണ് വിൽപനയ്ക്ക് വെക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്താൽ ആവശ്യക്കാർക്ക് തൂശനില വാങ്ങിക്കാം. പൂജപ്പുര ജയിൽ കഫറ്റീരിയ കൗണ്ടർ, ജയിൽ പെട്രോൾ പമ്പിന് സമീപത്തെ മിനി കഫ്റ്റീരിയ കൗണ്ടർ, ജയിൽ പച്ചക്കറികൾ വിൽക്കുന്ന കൗണ്ടർ എന്നിവിടങ്ങളിൽ നിന്ന് ഇല വാങ്ങിക്കാം. ഒരു ഇലയ്ക്ക് 3 രൂപയാണ് വില. 5, 10, 15, 20 എന്നിങ്ങനെ പാക്കറ്റുകളിലായാണ് വിൽപന.
ഓണക്കാലം കഴിഞ്ഞാൽ വിവാഹം പോലുള്ള ചടങ്ങുകൾക്കും വാഴയിലകൾ വിൽപന നടത്താനാണ് അധികൃതരുടെ തീരുമാനം. ബുക്കിങ്ങിനായി വിളിക്കാം : 0471– 2342138, സൂപ്രണ്ട് : 9446899545.
Also Read- അത്തമെത്തി; തോവാള ഗ്രാമം ഉത്സവ ലഹരിയില്; സജീവമായി കേരളത്തിലെ പൂ വിപണി
Also Read- അത്തം പിറന്നു; ഓണനാളുകളിലേക്ക് മലയാളികൾ
ഓണക്കാലത്ത് എല്ലാ വർഷവും നടത്തി വരാറുള്ള പൂരാട ചന്തയ്ക്കും സെൻട്രൽ ജയിലിലെ കൃഷിയിടം ഒരുങ്ങിക്കഴിഞ്ഞു. പൂരാട ചന്തയിലേക്കുള്ള പച്ചക്കറികളെല്ലാം ജയിലിൽ ഒരുങ്ങി. ജയിലിലെ 15 ഏക്കർ കൃഷിയിടത്തിലാണ് പച്ചക്കറികൾ വിളയിച്ചെടുത്തത്. വാഴ, ചക്ക, മാങ്ങ, ചേമ്പ്, കാച്ചിൽ, ചേന, പടവലം, കാബേജ്, കോളിഫ്ലവർ, വെണ്ട, വെള്ളരി, ചീര,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 20, 2023 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂജപ്പുര സെൻട്രൽ ജയിലിൽ തൂശനില വിൽപന; ഓണം പൊടിപൊടിക്കാൻ പൂരാട ചന്തയും