അടിച്ചു മോനെ.. ഓണം ബമ്പർ ആലപ്പുഴ ജില്ലയിൽ

നികുതിയും മറ്റ് ചാർജുകളും ഒഴിവാക്കുമ്പോൾ 7.56 കോടി രൂപ കൈയിൽ കിട്ടും...

news18-malayalam
Updated: September 19, 2019, 3:57 PM IST
അടിച്ചു മോനെ.. ഓണം ബമ്പർ ആലപ്പുഴ ജില്ലയിൽ
നികുതിയും മറ്റ് ചാർജുകളും ഒഴിവാക്കുമ്പോൾ 7.56 കോടി രൂപ കൈയിൽ കിട്ടും...
  • Share this:
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ടി.എം 160869 എന്ന നമ്പരിലുള്ള ടിക്കറ്റിന്.  ശിവൻകുട്ടി എന്നയാളിൽനിന്ന് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആറുപേർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറി സ്റ്റാഫുകളായ ചവറ സ്വദേശി രാജീവൻ, തെക്കുംഭാഗം സ്വദേശി രതീഷ്, ശാസ്താംകോട്ട സ്വദേശി റംജിൻ, വൈക്കം സ്വദേശി വിവേക്, തൃശൂർ സ്വദേശികളായ റോണി, സുബിൻ എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കാണ് ലഭിക്കുക. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ- TA 514401, TB 354228, TC 339745, TD 386793, TE 239730, TG 518381, TH 490502, TJ 223635, TK 267122, TM 136328.

ഒന്നാം സമ്മാനം ലഭിച്ചവർക്ക്  നികുതിയും മറ്റ് ചാർജുകളും ഒഴിവാക്കുമ്പോൾ 7.56 കോടി രൂപ കൈയിൽ കിട്ടും. ഏജൻസി കമ്മീഷൻ സമ്മാനത്തുകയുടെ പത്ത് ശതമാനമാണ്. ഇത് കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനം ലഭിച്ചയാളിൽനിന്ന് ഈടാക്കും. ഇങ്ങനെ വരുമ്പോൾ സമ്മാനത്തുകയുടെ 63 ശതമാനമാണ് ഒന്നാം സമ്മാനം അടിക്കുന്നയാൾക്ക് ലഭിക്കുക.

രണ്ടാം സമ്മാനമായി 10 പേർക്ക് 50 ലക്ഷം രൂപ അഞ്ചുകോടി രൂപയും മൂന്നാം സമ്മാനമായി 20 പേർക്ക് രണ്ടുകോടി രൂപയും ലഭിക്കും. സമാശ്വാസസമ്മാനമായി ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ഇതുകൂടാതെ 180 പേർക്ക് ഒരുലക്ഷവും 31500 പേർക്ക് അയ്യായിരം രൂപ വീതവും സമ്മാനമായി ലഭിക്കും. 3000 രൂപയുടെ സമ്മാനം 31500 പേർക്കും രണ്ടായിരം രൂപയുടെ സമ്മാനം 45000 പേർക്കും ആയിരം രൂപയുടെ സമ്മാനം 217800 പേർക്കും ലഭിക്കും.

ഇത്തവണ 300 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റിന്‍റെ വിൽപന ജൂലൈ മുതലാണ് ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇത് ഏകദേശം മുഴുവനായി വിറ്റഴിഞ്ഞതായാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.

തിരുവനന്തപുരം ഗോർഖി ഭവനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തിയത്.
First published: September 19, 2019, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading