തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ ഒരാൾ മരിച്ചു; മറ്റൊരാൾ ചികിത്സയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്
തൃശൂർ: ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്‌ക്കൽ ഗണേശൻ എന്ന ആനയാണ് ആനന്ദിനെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം ഓടി. അവിടെ നിന്നിരുന്ന ആനന്ദിനെയും കുത്തി. ഇവിടെ നിന്നും നാലര കിലോമീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാർ പുറകേ എത്തിയെങ്കിലും ആനയെ തളയ്‌ക്കാനായില്ല. ഏറെനേരം പണിപ്പെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയിൽ കയറ്റിയത്. 14 കിലോമീറ്ററിലധികം ദൂരം ആന ഓടിയിട്ടുണ്ട്. ആനന്ദിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
February 04, 2025 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ ഒരാൾ മരിച്ചു; മറ്റൊരാൾ ചികിത്സയിൽ


