കണ്ണൂർ ട്രെയിൻ തീവെപ്പ്: ഒരാൾ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്
കണ്ണൂർ: ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശിയാണ് ഇയാൾ. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളെ പിടികൂടിയത്.
ഇയാൾ നേരത്തെ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽ തീയിട്ട കേസിലും പ്രതിയാണ്. അക്രമി ട്രെയിനിനകത്ത് കയറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധനയിൽ ജനൽ ഗ്ലാസ് തകർത്ത കല്ല് കണ്ടെത്തി. ഫോറൻസിക് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭചിട്ടുണ്ട്. എലത്തൂരിൽ തീവെച്ച ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തന്നെയാണ് വീണ്ടും തീവയ്പ് നടത്തിയത്.
Also Read- കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: CCTV ദൃശ്യങ്ങളിലെ ആളെ കണ്ടെത്തി; അക്രമി ട്രെയിനിനകത്ത് കടന്നു
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് തീയിട്ടത്. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. സംഭവത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചു.
advertisement
Also Read- കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: കാനുമായി നിൽക്കുന്നയാളുടെ ദൃശ്യം സി.സി.ടി.വിയിൽ; അട്ടിമറി സാധ്യത മുറുകുന്നു
സി.സി.ടി.വിയിൽ ഒരാൾ കയ്യിൽ കാനുമായി ബോഗിയുടെ സമീപം നിൽക്കുന്ന ദൃശ്യം രാവിലെ തന്നെ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 01, 2023 2:35 PM IST