കാസർഗോഡ്: കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരവനടുക്കത്തെ ഫസ്റ്റ് ലെയിന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു.
പനയാല്‍ സ്വദേശിയും ഇപ്പോള്‍ ഉദുമ നാലാംവാതുക്കല്‍ കുണ്ടുകുളംപാറ താമസക്കാരനുമായ രാജു (39)ആണ് മരിച്ചത്. കലശലായ പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഉദുമ സി.എച്ച്.സിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. സംശയത്തെ തുടര്‍ന്ന് അധികൃതര്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.
You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല;സ്പീക്കർ [NEWS]ഉച്ചയോടെ പരവനടുക്കത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പനി ബാധിച്ചത്. തുടര്‍ന്ന് ഉദുമയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഇന്ന് വീണ്ടും ഉദുമയിലെ സി.എച്ച്.സിയിൽ എത്തുകയായിരുന്നു. മൃതദേഹം കാസർഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച വീണ്ടും സ്രവമെടുത്ത് പരിശോധനയ്‌ക്ക് അയയ്ക്കും. യുവാവിന്റെ വീട്ടുകാര്‍ക്കും പനി ബാധിച്ചിട്ടുണ്ട്.
ബട്ടത്തൂരിലെ ബീവറേജ് ഗോഡൗണിലെ തൊഴിലാളിയായിരുന്നു (ഐ.എന്‍.ടി.യു.സി) പനയാലിലെ രാമകൃഷ്ണന്റെയും രാധയുടേയും മകനാണ്. സുമതിയാണ് ഭാര്യ. അക്ഷിദ് ഏകമകനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.