വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ കാണാതായ ആളുടേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു
- Published by:Naseeba TC
- news18-malayalam
Last Updated:
ഇതോടെ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. വർക്കല സ്വദേശി മുഹമ്മദ് ഉസ്മാന്റേതാണ് (19) മൃതദേഹം. മുതലപ്പൊഴിയിൽ ബോട്ടപകടത്തിലാണ് ഇയാളെ കാണാതായത്. ഇതോടെ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഇന്നലെ പനത്തുറ ഭാഗത്ത് നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശി അബ്ദു സമദിന്റെ മൃതദേഹമാണ് ഇന്നലെ കിട്ടിയത്.
ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം അടിമലത്തുറയിൽ കടലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുഹമ്മദ് ഉസ്മാന്റേതാണെന്നു ബന്ധുക്കൾ സ്ഥിരീകരിക്കുകയായിരുന്നു. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
വർക്കല സ്വദേശി ഷാനവാസ്, നിസാം എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. ഉസ്മാന്റെ സഹോദരൻ മുഹമ്മദ് മുസ്തഫയെയും (16) അപകടത്തിൽ കാണാതായിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മകനാണ് ഉസ്മാൻ.
advertisement
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽ പെട്ടത്. 23 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടത്തില്‍പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളം പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും തകർന്നു മുങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികളും പൊലീസും തിരച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2022 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ കാണാതായ ആളുടേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു