പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ച്ചക്കിടെ ജില്ലയിൽ 4 പനി മരണം
- Published by:Vishnupriya S
- news18-malayalam
Last Updated:
കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണി(57)യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു
പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത(50) ആണ് ഇന്ന് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണി(57)യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കിടെ ഒരു വയസുകാരി ഉള്‍പ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് മഴക്കാലമെത്തിയതോടെ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വൈറല്‍ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നുണ്ട്.കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,212 പേർക്ക് ജില്ലയിൽ വൈറൽ പനി പിടിപെട്ടു.
പകര്‍ച്ചപ്പനിക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
advertisement
ജാഗ്രതാ നിർദേശങ്ങൾ
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
June 18, 2023 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ച്ചക്കിടെ ജില്ലയിൽ 4 പനി മരണം