Nipah Virus | ഒരാൾക്ക് കൂടി നിപ സ്ഥീരികരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ്. 39 വയസുകാരനാണ് നിപ സ്ഥരീകരിച്ചത്. ഇയാൾ രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്. ഇതോടെ നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
എന്നാൽ കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെത് അടക്കം കൂട്ടിച്ചേര്‍ത്ത് വിപലീകരിച്ച സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
September 15, 2023 8:35 AM IST