'സതീശനെ മാറ്റിയാൽ മറ്റൊന്നും വേണ്ട; ധൃതിയില്ല, അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാല്‍മതി'; പിവി അൻവർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്നും പിവി അൻവർ
വിഡി സതീശനെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റിയാൽ തനിക്ക് മറ്റൊന്നും വേണ്ടെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറണമെങ്കിൽ മന്ത്രി സ്ഥാനമടക്കമുള്ള ഉപാധികൾ മുന്നോട്ടു വച്ചതിന് പിന്നാലെയാണ് സതീശനെ മാറ്റുകയാണെങ്കിൽ മറ്റൊന്നും വേണ്ട എന്ന് പിവി അൻവർ വ്യക്തമാക്കിയത്.
താൻ ഇടപെട്ട ശേഷമാണ് മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാവാൻ തുടങ്ങിയതെന്നും സതീശനെ യുഡിഎഫ് ചെയര്‍മാന്‍സ്ഥാനത്ത്‌നിന്ന് മാറ്റിനിര്‍ത്തുകയാണെങ്കില്‍ തനിക്ക് മറ്റൊന്നും വേണ്ടെന്നും പിവി അൻവർ പറഞ്ഞു. ഇപ്പോൾ മാറ്റെണ്ട. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് മാറ്റിയാൽ മതി. യുഡിഎഫിന് സതീശന്റെ നേതൃത്വത്തിൽ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്നും പിണറായിസത്തിന്റെ പിന്നില്‍ നില്‍ക്കുന്ന സ്വരാജിനെ ജയിപ്പിക്കാന്‍ താന്‍ അനുവദിക്കണോയെന്നും അന്‍വര്‍ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
June 05, 2025 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സതീശനെ മാറ്റിയാൽ മറ്റൊന്നും വേണ്ട; ധൃതിയില്ല, അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാല്‍മതി'; പിവി അൻവർ