'സ്പ്രിംങ്ക്ളറിൽ സംശയങ്ങൾ നിലനിൽക്കുന്നു'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
Sprinklr Row | മന്ത്രിസഭ അറിഞ്ഞിട്ടില്ല, ബന്ധപ്പെട്ട വകുപ്പുകൾ അറിഞ്ഞിട്ടില്ല, ന്യൂയോർക്ക് നിയമം അനുസരിച്ചുള്ള കരാറാണ്. ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് തന്റെ അറിവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. നിയമ നടപടി പൂർണ ഉത്തരവാദിത്തമുള്ളതാണെന്നും നഷ്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരെന്നും കരാറിലുണ്ടെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ബിസിനസ് റൂൾസ് പ്രകാരം നിയമ വകുപ്പ് കരാർ കാര്യങ്ങൾ അറിയേണ്ടതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സൗജന്യ സേവനത്തിന്റെ കാര്യത്തിലും അവ്യക്തതകളുണ്ട്. ഇത്തരമൊരു കരാറിന് കേന്ദ്ര അനുമതിയില്ല. മന്ത്രിസഭ അറിഞ്ഞിട്ടില്ല, ബന്ധപ്പെട്ട വകുപ്പുകൾ അറിഞ്ഞിട്ടില്ല, ന്യൂയോർക്ക് നിയമം അനുസരിച്ചുള്ള കരാറാണ്. ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് തന്റെ അറിവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
പുറത്തു വന്ന കാര്യങ്ങൾ സംശയങ്ങൾ വർധിപ്പിക്കുന്നതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇത് ദൂരീകരിക്കണം. മുഖ്യമന്ത്രി മറുപടി പറയണം. പ്രളയ കാലത്ത് കമ്പനിയുടെ റോൾ എന്തായിരുന്നുവെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
advertisement
You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. വെല്ലുവിളികൾ ആരംഭിക്കുന്നതേ ഉള്ളൂ. പ്രവാസികളെ തിരികെ എത്തിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2020 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പ്രിംങ്ക്ളറിൽ സംശയങ്ങൾ നിലനിൽക്കുന്നു'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി