'സത്യം അധികനാൾ മൂടി വെയ്ക്കാൻ കഴിയില്ല, തെളിവില്ലെന്ന് എല്ലാവർക്കുമറിയാം'; സോളാർ കേസിൽ ഉമ്മൻ ചാണ്ടി
Last Updated:
കേരള പൊലീസിന് എന്തു പറ്റിയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. അഞ്ചു വർഷം നടപടി എടുക്കാൻ സാധിക്കാതെയാണ് കേസ് സി ബി ഐയ്ക്ക് വിട്ടതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സത്യം അധികനാൾ മൂടി വെയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണ് സോളാർ കേസെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. തെളിവില്ലെന്ന് എല്ലാവർക്കും അറിയാമെന്നും സത്യം അധികനാൾ മൂടി വെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് വാർത്തയോട് പ്രതികരിക്കവേയാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ യാതൊരുവിധ തെളിവുകളുമില്ലാതെ എടുത്ത കേസാണ് സോളാർ കേസെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്ക് എതിരെ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടു വന്നതാണിത്. ഇക്കാര്യം സർക്കാരിനും ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്ത് കമ്മീഷന്റെ റിപ്പോർട്ടിന്റെ ഭാഗമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അതിൻമേൽ യാതൊരു നടപടിയും എടുക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് അവസാനിക്കേണ്ട കേസാണ്. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെ രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ കൊണ്ടു വന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
advertisement
തെളിവില്ല എന്നത് ആർക്കും പറയാം. അതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസെടുത്തിട്ടും മുൻകൂർ ജാമ്യത്തിനോ എഫ് ഐ ആർ റദ്ദാക്കാനോ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഈ കേസ് കഴിഞ്ഞ രണ്ട് കൊല്ലമായി നിലനിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് ശേഷം നിയമപരമായി നീങ്ങാം എന്ന നിലപാടാണ്. ഞാൻ നിയമ നടപടി സ്വീകരിച്ചതു കൊണ്ടാണ് തുടർനടപടി സ്വീകരിക്കാൻ സാധിക്കാതെ പോയതെന്ന് സർക്കാരിന് പറയാൻ അവസരം കൊടുക്കരുതെന്ന് കരുതി' - ഉമ്മൻ ചാണ്ടി പറഞ്ഞു.
advertisement
കേരള പൊലീസിന് എന്തു പറ്റിയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. അഞ്ചു വർഷം നടപടി എടുക്കാൻ സാധിക്കാതെയാണ് കേസ് സി ബി ഐയ്ക്ക് വിട്ടതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിച്ചു. സത്യം അധികനാൾ മൂടി വെയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 25, 2021 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യം അധികനാൾ മൂടി വെയ്ക്കാൻ കഴിയില്ല, തെളിവില്ലെന്ന് എല്ലാവർക്കുമറിയാം'; സോളാർ കേസിൽ ഉമ്മൻ ചാണ്ടി










