കൊച്ചി: സര്‍വേ തുടരാമെന്ന ഹൈക്കോടതി വിധിയെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് (Silver Line) അനുമതി കിട്ടിയെന്ന രീതിയില്‍ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ( VD Satheeasan). ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത്. നിലവിലെ അലൈന്മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട്, 1961, ലെ ആറാം വകുപ്പ് പ്രകാരം സര്‍ക്കാറിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാന്‍ സര്‍വ്വേ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുക മാത്രമാണ് ഈ കേസില്‍ കോടതി ചെയ്തിരിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അംഗീകാരമോ നിര്‍മ്മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോടും പ്രതിപക്ഷത്തിന് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
KSEB | 'കെ.എസ്.ഇ.ബി. ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ അറിവോടെയല്ല;' മന്ത്രി കൃഷ്ണന്‍കുട്ടി വിശദീകരണം തേടികഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേട് നടന്നു എന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി. ചെയര്മാന് ബി.അശോക് ഐ.എ.എസ് ഫേസ്ബുക്ക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. സംഭവത്തില്‍ ചെയര്മാന് ബി.അശോകിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ- KSEB | മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബി.യില്‍ നടന്നത് ഗുരുതര ക്രമക്കേടുകള്‍; ആരോപണവുമായി ചെയര്മാന്ഇപ്പോഴത്തെ മന്ത്രി പറഞ്ഞതനുസരിച്ചാണോ ചെയര്മാന് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന മുന്‍മന്ത്രി എം.എം മണിയുടെ ആരോപണവും മന്ത്രി നിഷേധിച്ചു. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചത് ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇതേകുറിച്ച് ഊര്‍ജവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാര്‍ ടൂറിസത്തിനായി നല്കിയ ഭൂമി പലരുടെയും കൈവശമാണെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാസേനയെ ഉപയോഗിച്ചതിനെതിരെ ഇടത് സംഘടനകള്‍ സമരം നടത്തുന്നതിനെതിരെ കെ.എസ്.ഇ.ബി ചെയര്മാന് ബി.അശോക് ഐ.എ.എസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു.
തന്റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്, ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പോലീസിനെ കയറ്റേണ്ട സ്ഥിതിയായി, ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്റെ പ്രതികരണമെന്നും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.