HOME /NEWS /Kerala / VD Satheesan| 'കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു, മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയി': വി.ഡി. സതീശൻ

VD Satheesan| 'കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു, മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയി': വി.ഡി. സതീശൻ

വി.ഡി. സതീശൻ

വി.ഡി. സതീശൻ

''സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല.''

  • Share this:

    തിരുവനന്തപുരം: കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

    Also Read- SDPI പ്രവർത്തന്റെ കൊലപാതകം: കൊലയാളി സംഘമെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട RSS പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റേത്?

    ഒരു വിഷു ദിനം കൂടി സങ്കടത്തിൽ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read- SDPI പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പാലക്കാട് എസ്.പി; അന്വേഷണത്തിന് പ്രത്യേക സംഘം

    സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണ മുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വർഗീയ ശക്തികളെ നിലയ്ക്ക് നിർത്തണം. ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കണം. - വി ഡി സതീശൻ ആവശ്യപ്പെട്ടു.

    കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

    പാലക്കാട് കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് നാട്ടുകൽ സിഐ പറഞ്ഞു.

    ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികൾ പറയുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് പുറക് വശത്ത് വെച്ച് മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആയിഷ കൊല്ലപ്പെട്ടു. ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി.

    First published:

    Tags: Murder, Opposition leader VD Satheesan