'മനസ്സാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; സതിയമ്മയെ ഞങ്ങള്‍ വഴിയാധാരമാക്കില്ല'; വി.ഡി. സതീശന്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു ദയയും ഇല്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തു തന്ന നല്ല കാര്യം ചാനലിനോട് പറഞ്ഞ് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജോലി നഷ്ടമായ സതിയമ്മയ്ക്ക് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സതിയമ്മയെ വഴിയാധാരമാവാന്‍ അനുവദിക്കില്ലെന്നും എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
കുടുംബത്തിനു ഒരു ആവശ്യം വന്നപ്പോൾ സഹായിച്ചു എന്ന് പറയുന്നത് എങ്ങനെ ഒരു തെറ്റ് ആകുന്നതെന്നും ഗുരുതരമായി തെറ്റായി കണ്ട് ജോലിയിൽ നിന്ന് പിരിച്ചുവിടാനുളള മനസ്സാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ഈ വരുമാനം കൊണ്ടാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. അതാണ് രാഷ്ട്രീയമായ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരില്‍ കളഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഒരു ദയയും ഇല്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും സതി അമ്മയെ ജോലിയില്‍ പ്രവേശിപ്പിക്കാൻ തയാറാവണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
advertisement
എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്ന് തെളിയിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതി അമ്മയെ ജോലിക്കെടുക്കണം. മന്ത്രി ചിഞ്ചുറാണി ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണമെന്നും സതീശന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 22, 2023 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മനസ്സാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; സതിയമ്മയെ ഞങ്ങള്‍ വഴിയാധാരമാക്കില്ല'; വി.ഡി. സതീശന്‍