അന്ന് പി രാജീവിന്റെ ഉടുതുണി കീറിയ നിലയില്‍ അറസ്റ്റ് ചെയ്തു; ഇന്ന് കണ്‍വെന്‍ഷനില്‍ ഐക്യദാര്‍ഢ്യവുമായെത്തി
Last Updated:
തെരഞ്ഞെടുപ്പ കണ്‍വന്‍ഷനില്‍ പങ്കെടുത്ത മാര്‍ട്ടിന്‍ കെ മാത്യു രാജീവിന് പിന്തുണയര്‍പ്പിച്ചാണ് മടങ്ങിയത്
തിരുവനന്തപുരം: എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി രാജീവിന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 1994 കൂത്തുപറമ്പ് വെടിവെപ്പിനെതുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരനെ തടയാനെത്തിയ രാജീവിനെ ക്രൂര മര്‍ദനത്തിനുശേഷം പൊലീസ് വാഹനത്തിലേക്ക് വലിച്ച് കയറ്റുന്നതിന്റെയും കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന്റെയും ചിത്രങ്ങള്‍.
പഴയ ചിത്രം വീണ്ടും വൈറലാവാനുള്ള കാരണം അന്ന് രാജീവിനെ പൊലീസ് ജീപ്പിലേക്ക് വലിച്ച് കൊണ്ടുപോയ പൊലീസുകാരന്‍ ഇന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഐക്യദാര്‍ഢ്യവുമായ എത്തിയതാണ്. കരുണാകരനെ കരിങ്കൊടി കാട്ടിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ച് കീറിയശേഷമായിരുന്നു വാഹനത്തിലേക്കിട്ടത്. അന്ന് രാജീവിനെ വാഹനത്തിലേക്ക് കയറ്റുന്ന പൊലീസുകാരന്റെ ചിത്രം പത്രമാധ്യമങ്ങളില്‍ വന്നിരുന്നു.
Also read: വെള്ളാപ്പള്ളി പിന്തുണയ്ക്കുമ്പോള്‍ ചങ്കിടിക്കുന്നതാരുടെ? പ്രവചനങ്ങളുടെ രണ്ടു പതിറ്റാണ്ട്
25 വര്‍ഷങ്ങള്‍ക്ക് ശേഷം പി രാജീവ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനിവിധി തേടുമ്പോള്‍ അന്ന് അറസ്റ്റ് ചെയ്ത അതേ പൊലീസുകാരന്‍ വീണ്ടും എത്തുകയായരുന്നു. റിട്ടയേര്‍ഡ് സുപ്രണ്ട് ഓഫ് പൊലീസ് മാര്‍ട്ടിന്‍ കെ മാത്യുവാണ് സ്ഥാനാര്‍ഥിക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്.
advertisement
തെരഞ്ഞെടുപ്പ കണ്‍വന്‍ഷനില്‍ പങ്കെടുത്ത മാര്‍ട്ടിന്‍ കെ മാത്യു രാജീവിന് പിന്തുണയര്‍പ്പിച്ചാണ് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2019 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്ന് പി രാജീവിന്റെ ഉടുതുണി കീറിയ നിലയില്‍ അറസ്റ്റ് ചെയ്തു; ഇന്ന് കണ്‍വെന്‍ഷനില്‍ ഐക്യദാര്‍ഢ്യവുമായെത്തി