ഇന്റർഫേസ് /വാർത്ത /Kerala / സുരേന്ദ്രന് വേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകരെ രംഗത്തിറക്കും

സുരേന്ദ്രന് വേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകരെ രംഗത്തിറക്കും

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    കോഴിക്കോട് : കെ. സുരേന്ദ്രന് വേണ്ടി പാർട്ടി വേണ്ടതെല്ലാം ചെയ്യുമെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതി അഭിഭാഷകരെ തന്നെ രംഗത്തിറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ള. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നേതൃയോഗത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

    'ശബരിമല': മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനായോഗം ഇന്ന്

    ശബരിമല വിഷയത്തിൽ ആർഎസ്എസ് വിമർശനം ഉയര്‍ന്നതിനിടെയാണ് കോഴിക്കോട് ബിജെപി നേതൃയോഗം ചേർന്നത്. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടുകളിൽ മലക്കം മറിഞ്ഞുവെന്ന ആരോപണങ്ങൾ തള്ളിയ ശ്രീധരന്‍പിള്ള, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് വ്യക്തമാക്കിയത്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം

    ശബരിമലയിലെ സമരങ്ങൾ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങൾ നടക്കുന്നുവെന്ന തരത്തിലും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് പിള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയിലെ ധർമ്മയുദ്ധം ജനമനസുകളിലേക്ക് എത്തിക്കാൻ ആണ് തീരുമാനമെന്നും ബിജെപി അധ്യക്ഷൻ അറിയിച്ചിട്ടുണ്ട്.

    First published:

    Tags: P s sreedharan pillai, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court, പി.എസ് ശ്രീധരൻപിള്ള, ശബരിമല