വേണുഗോപാലൻ നായരുടെ മരണം: സർക്കാർ നുണ പ്രചരിപ്പിക്കുന്നുവെന്ന് ശ്രീധരൻ‌പിള്ള

Last Updated:
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്നിൽ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കി. മജിസ്ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു.
മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് വേണുഗോപാലന്‍ നായരുടെ മരണമൊഴി. മുട്ടടയിലെ സഹോദരൻറെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലൻ നായർ ഒരു ഓട്ടോയിൽ സെക്രട്ടേറിയറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. കത്തിക്കാൻ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേണുഗോപാലൻ നായരുടെ മരണം: സർക്കാർ നുണ പ്രചരിപ്പിക്കുന്നുവെന്ന് ശ്രീധരൻ‌പിള്ള
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement