മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടിവാഹനത്തിന് അമിത വേഗം; പാലാ കോടതി റിപ്പോർട്ട് തേടി
- Published by:Anuraj GR
- news18-malayalam
Last Updated:
മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പോലീസ് അകമ്പടി വാഹനം കടന്നു പോയത്
കോട്ടയം: മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗത്തിൽ റിപ്പോർട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പോലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്എച്ച്ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പോലീസ് അകമ്പടി വാഹനം കടന്നു പോയത്. കുരുവിലങ്ങാട് SHO യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് കോടതി ജി പദ്മകുമാർ റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും നിർദ്ദേശം.
അതിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാൻ എത്തിയവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് സംഘം തടഞ്ഞത് വിവാദമായിരുന്നു. കുഞ്ഞിന് മരുന്ന് വാങ്ങാന്‍ എത്തിയവരെ കാറില്‍നിന്ന് ഇറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്നാണ് പരാതി.
advertisement
Also Read- മുഖ്യമന്ത്രി വൈകിട്ട് കോട്ടയത്തേക്ക്; കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
അങ്കമാലി കാലടിയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നാല് വയസുള്ള കുഞ്ഞിന് പനി രൂക്ഷമായതോടെയാണ് മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങാനെത്തിയത്. “കൂടുതല്‍ വര്‍ത്തമാനം പറയാതെ വണ്ടിയെടുത്ത് കൊണ്ട് പോ’ എന്ന് പറഞ്ഞ് പോലീസുകാരന്‍ ആക്രോശിക്കുന്ന വീഡിയോ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
February 13, 2023 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടിവാഹനത്തിന് അമിത വേഗം; പാലാ കോടതി റിപ്പോർട്ട് തേടി