advertisement

നെന്മാറ സീറ്റ് കിട്ടിയില്ല; പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

Last Updated:

നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി അവസാന നിമിഷം മാറ്റിയെന്നും കെ സി പ്രീത് പറഞ്ഞു

Rapid Read
കെ സി പ്രീത്
കെ സി പ്രീത്
പാലക്കാട്: സീറ്റ് നല്‍കാതെ അവഗണിച്ചെന്ന് ആരോപിച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു. ചിറ്റൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായിരുന്ന കെ സി പ്രീതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മുന്‍ എംഎല്‍എ കെ എ ചന്ദ്രന്റെ മകനാണ് കെ സി പ്രീത്. നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി അവസാന നിമിഷം മാറ്റിയെന്നും കെ സി പ്രീത് പറഞ്ഞു.
വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് നിഷേധിച്ചതെന്ന് പ്രീത് പറഞ്ഞു. വിമതനായി മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പ്രീത് പറഞ്ഞു. നെന്മാറ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനാണ് യുഡിഎഫ് സ്ഥാനാർ‌ത്ഥി. സിപിഎമ്മിലെ കെ പ്രേമനാണ് എല്‍ഡിഎഫ് സ്ഥാാർത്ഥി.
അതേസമയം, പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വാദം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെന്മാറ സീറ്റ് കിട്ടിയില്ല; പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു
Next Article
advertisement
'മൗനം പാലിക്കാനുള്ള സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തില്ല'; ഇറാൻ യുദ്ധത്തിൽ കേന്ദ്രത്തിന് ശശി തരൂരിന്റെ പിന്തുണ
'മൗനം പാലിക്കാനുള്ള സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തില്ല'; ഇറാൻ യുദ്ധത്തിൽ കേന്ദ്രത്തിന് ശശി തരൂരിന്റെ പിന്തുണ
  • യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം അന്യായമാണെങ്കിലും ഇന്ത്യയുടെ മൗനം അതിനുള്ള അംഗീകാരമല്ല

  • ഇന്ത്യയുടെ മൗനം ഭീരുത്വമല്ല, പ്രാദേശിക യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞുള്ള ഉത്തരവാദിത്തമാണ്

  • വിവിധ ശക്തികളുമായി ബന്ധം നിലനിർത്തി ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണ് ഇന്ത്യ

View All
advertisement