പാലക്കാട് : ജില്ലാ കലക്ടര്‍ (District Collector) മൃണ്മയി ജോഷിക്ക് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission of India) മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള അവാര്‍ഡ്. 2021-ല്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലിയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ അതാത് സംസ്ഥാനത്തെ പൊതു വിഭാഗത്തില്‍ വരുന്ന മികച്ച തെരഞ്ഞെടുപ്പ് നടത്തിപ്പ് വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
200-ല്‍ താഴെ അസംബ്ലി മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഒരു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്- ജില്ലാ കലക്ടര്‍ക്കും, പോലീസ് സൂപ്രണ്ടിനും മാത്രമാണ് മികച്ച തെരഞ്ഞെടുപ്പ് നടത്തിപ്പ് ഇനത്തില്‍ ഇലക്ഷന് കമ്മീഷന് അവാര്‍ഡ് നല്‍കുന്നത്.
കേരളത്തില്‍ നിന്ന് ഇത്തവണ പാലക്കാട് ജില്ല കലക്ടര്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഏറ്റവും മികച്ച ഇലക്ഷന് നടത്തിപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് അവാര്‍ഡിന് പാലക്കാട് ജില്ലാ കലക്ടറായ മൃണ്മയി ജോഷിയും, പശ്ചിമ ബംഗാളിലെ ഹൗറാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ മുക്ത ആര്യയും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
2013-ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ മൃണ്മയി ജോഷി 2021-ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജനുവരി 21-നാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയുടെ കലക്ടറായി ചുമതലയേറ്റത്.
ജില്ലാ കലക്ടറായി ആദ്യമായി നിയമിക്കപ്പെട്ട ശേഷം ഏറ്റെടുത്ത പ്രധാന ദൗത്യമായിരുന്നു പൊതുതെരഞ്ഞെടുപ്പ്. മാവോയിസ്റ് ഭീഷണി നിലനില്‍ക്കുന്ന അട്ടപ്പാടി മേഖലയും അതുപോലെ കേരളത്തിന്റെ പ്രവേശന കവാടമായ വാളയാര്‍ ഉള്‍പ്പെടെ ഒന്‍പത് ചെക്ക്പോസ്റ്റുകളും ഉള്‍പ്പെടുന്ന പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രശ്ന രഹിതമായി നടത്തിയതും പരിഗണിക്കപ്പെട്ടു. പാലക്കാട് ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.