പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ സുകുമാരൻ നായർ അന്തരിച്ചു

Last Updated:

പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്‌നങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.

പത്തനംതിട്ട: പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ മാരാമൺ തോട്ടപ്പുഴശ്ശേരി പ്രശാന്തിൽ എൻ.കെ സുകുമാരൻ നായർ (79) അന്തരിച്ചു. പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്‌നങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019-ലെ നാഷണൽ വാട്ടർ മിഷൻ പുരസ്കാരം നേടിയിട്ടുണ്ട്.
1994-ൽ പമ്പാ പരിരക്ഷണ സമിതിയും 2006-ൽ പൂവത്തൂർ കേന്ദ്രമായി എൻവയോൺമെന്റൽ റിസോഴ്‌സ് സെന്ററും സ്ഥാപിച്ചു. നിലവിൽ സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്. 1997-ൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ, കുട്ടനാട് പാക്കേജ്-നദീ സംരക്ഷണ നിയമം-മണൽ വാരൽ നിയന്ത്രണ നിയമം, 2003-ൽ കേന്ദ്ര സർക്കാർ അനുവദിച്ച 320 കോടിയുടെ പമ്പാ ആക്‌ഷൻപ്ലാൻ, ആറന്മുള വിമാനത്താവളവിരുദ്ധ സമരം എന്നിവയിൽ നിർണായക പങ്കാണ് സുകുമാരൻ നായർ വഹിച്ചത്.
advertisement
1961-ൽ പൂവത്തൂർ സർവോദയ യു.പി.സ്കൂൾ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർ്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായി. ശബരിഗിരി, ഇടുക്കി, കക്കാട് പ്രോജക്ടുകളിൽ പ്രവർത്തിച്ചു. സിവിൽ അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ചു. കേരള ശാസ്ത്രസാഹിത്യ പരിക്ഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ഡിവിഷൻ കമ്മിറ്റികളുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പൂവത്തൂർ വൈ.എം.എ. വായനശാലാ വൈസ്‌ പ്രസിഡന്റാണ്.
‘പമ്പാ നദി: ഒരു പാരിസ്ഥിതികപഠനം’, ‘പമ്പാ നദി: പരിസ്ഥിതിയും പരിപാലനവും’, ‘പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. വരട്ടാർ, വരാച്ചാൽ, പമ്പ-അച്ചൻകോവിൽ, വൈപ്പിൻ കനാൽ പദ്ധതി, പമ്പാ നദീതടത്തിലെ ജൈവവൈവിധ്യം എന്നിവയിൽ നിരവധി പുസ്തകങ്ങളും എഴുതി.
advertisement
കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019-ലെ നാഷണൽ വാട്ടർ മിഷൻ അവാർഡ്, പ്രഥമ ജയ്ജി പീറ്റർ പരിസ്ഥിതി പുരസ്‌കാരം, എറണാകുളം കരയോഗത്തിന്റെ പി.എസ്.ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്കാരം, വനംവകുപ്പിന്റെ വനമിത്ര അവാർഡ്, സംസ്ഥാന പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്ര അവാർഡ്, പ്രൊഫ. ഫാ. മാത്യു വാണിശ്ശേരി ഫൗണ്ടേഷൻ പരിസ്ഥിതി അവാർഡ്, കൊല്ലം സത്കർമ പുരസ്കാരം, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പരിസ്ഥിതി മിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
കെ.സുശീലയാണ് ഭാര്യ. മക്കൾ: എസ്. അനിൽ(എൻജിനീയർ), ഡോ. എസ്.അമ്പിളി. മരുമക്കൾ: ഡോ. ദീപ്തി എ.കാരണവർ(അധ്യാപിക), ഡോ. ജി.ഗോപകുമാർ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ സുകുമാരൻ നായർ അന്തരിച്ചു
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement