പത്ത് കിലോമീറ്റർ പിന്നിടാൻ ഒരുമണിക്കൂർ; നാഗർകോവിൽ-കോട്ടയം പാസഞ്ചറിന്‍റെ സമയം ബെസ്റ്റ് സമയം

Last Updated:

തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ഏകദേശം നാലു ട്രെയിനുകൾക്കു വഴിമാറികൊടുക്കേണ്ട വിധത്തിലുള്ള അശാസ്ത്രീയമായ സമയക്രമമാണ് നാഗർകോവിൽ-കോട്ടയം പാസഞ്ചറിനുള്ളത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലം: അശാസ്ത്രീയമായ സമയക്രമം കാരണം നാഗർകോവിൽ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് യാത്രക്കാർ തീരാദുരിതത്തിൽ. ഉച്ചയ്ക്ക് 1 മണിക്ക് നാഗർകോവിൽ നിന്നും പുറപ്പെടുന്ന അൺറിസർവ്ഡ് എക്സ്പ്രസിന് കൊല്ലം എത്തിച്ചേരാൻ അനുവദിച്ചിരിക്കുന്നത് ഏകദേശം നാലര മണിക്കൂറാണ്. അശാസ്ത്രീയമായി സമയക്രമം കാരണം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധത്തിൽ തെക്കൻ കേരളത്തിലെ തിരക്കേറിയ സമയത്തുള്ള ഒരു സർവീസ് ഇന്ന് അന്യാധീനപ്പെട്ട അവസ്ഥയിലാണെന്ന് യാത്രക്കാർ പറയുന്നു. മയ്യനാട് മുതൽ കൊല്ലം വരെയുള്ള 10 കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂർ സമയമാണ് ഈ ട്രെയിന് അനുവദിച്ചിരിക്കുന്നത്. ഇത് കാരണം നേരത്തെ എത്തിയാലും മുക്കാൽ മണിക്കൂറിലേറെ കൊല്ലം സ്റ്റേഷനിൽ നിർത്തിയിടേണ്ട അവസ്ഥയാണ്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഓടിയെത്താൻ രണ്ടേകാൽ മണിക്കൂർ സമയമാണ് ഈ പാസഞ്ചർ ട്രെയിന് അനുവദിച്ചിരിക്കുന്നത്. ഇതു കാരണം മിക്ക സ്റ്റേഷനുകളിലും വണ്ടിക്ക് നിശ്ചിത സമയം പാലിക്കാൻ കഴിയുന്നില്ല. ഇതോടെ മറ്റു യാത്രാമാർഗങ്ങൾ തേടുകയാണ് ദിവസേനയുള്ള യാത്രക്കാർ.
നാഗർകോവിൽ-കോട്ടയം പാസഞ്ചറിന്‍റെ സമയം പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ#Railway #Train #Kerala pic.twitter.com/hjfBN95cUg
— News18 Kerala (@News18Kerala) October 15, 2023
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ഏകദേശം നാലു ട്രെയിനുകൾക്കു വഴിമാറികൊടുക്കേണ്ട വിധത്തിലുള്ള അശാസ്ത്രീയമായ സമയക്രമമാണ് നാഗർകോവിൽ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുള്ളതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി ലിയോൺസ് പറഞ്ഞു. ഇതിനൊപ്പം ആലപ്പുഴ വഴി പോകുന്ന വന്ദേഭാരത് കൂടി വന്നതോടെ കോട്ടയം പാസഞ്ചറിലെ യാത്ര കൂടുതൽ ദുരിതപൂർണമായി. പലപ്പോഴും കൊല്ലം സ്റ്റേഷനിലെ മുക്കാൽ മണിക്കൂറോളം വരുന്ന കാത്ത് കിടപ്പ് ഈ ട്രയിനിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ലിയോൺസ് പറയുന്നു. മയ്യനാട് നിന്നും കൊല്ലത്തേക്ക് എത്താൻ ഒരു മണിക്കൂർ വേണ്ടിവരുന്ന സമയക്രമം മാറ്റിയാലേ ട്രെയിൻ എല്ലാം യാത്രക്കാർക്കും ഉപയോഗപ്രദമാവുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ഇപ്പോഴത്തെ യാത്രാദുരിതം മാറ്റം സമയമാറ്റം മാത്രമാണ് പോംവഴിയെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു മണിക്ക് നാഗർകോവിൽ നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ 1. 50 ന് പുറപ്പെടുന്ന സമയത്തിലേക്ക് മാറ്റണം എന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇങ്ങനെ സമയം ക്രമീകരിച്ചാൽ 3.15ന് തിരുവനന്തപുരം സെൻട്രലിലും 3.25 ന് കൊച്ചുവേളിയിലും എത്തിച്ചേരാൻ കഴിയും. കൊല്ലത്ത് നിലവിലുള്ള സമയത്ത് തന്നെ എത്തിച്ചേരുന്ന വണ്ടിയ്ക്ക് യാതൊരു സമയമാറ്റവും കൂടാതെ കോട്ടയത്ത് എത്തിച്ചേരാൻ കഴിയും. ഇപ്രകാരം ആയാൽപോലും തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ വച്ച് കൊച്ചുവേളിയിൽ നിന്നുള്ള ട്രയിയിനുകൾക്കും വന്ദേഭാരതിനും വഴിമാറി കൊടുക്കാനുള്ള അധിക സമയവും ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്ത് കിലോമീറ്റർ പിന്നിടാൻ ഒരുമണിക്കൂർ; നാഗർകോവിൽ-കോട്ടയം പാസഞ്ചറിന്‍റെ സമയം ബെസ്റ്റ് സമയം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement