പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ കടുവ ആക്രമിച്ചു കൊന്ന ആടിന്റ മാംസം ഭക്ഷിക്കാൻ വീണ്ടും കടുവ എത്തിയതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്.
Also Read- അരിക്കൊമ്പൻ ആകാശദൂരത്തിൽ കുമളിയ്ക്ക് 6 കിലോമീറ്റർ അടുത്തെത്തി; പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി
രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനില്‍ക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡില്‍ വെച്ച് കടുവയെ കണ്ടതായി പരിസരവാസികൾ പറഞ്ഞു.
Also Read- ‘വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുത്’; ജീവനക്കാർക്ക് സർക്കാര്‍ മുന്നറിയിപ്പ്
സംഭവത്തിൽ വനംവകുപ്പ് പരിശോധന തുടങ്ങി. രണ്ട് മാസം മുൻപാണ് പെരുനാട് പഞ്ചായത്തിലെ ബഥനിക്കുന്ന് പ്രദേശത്ത് കടുവ ഇറങ്ങി രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നത്. പ്രദേശത്ത് വനം വകുപ്പ് നീരീക്ഷണ ക്യാമറ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം ഉറപ്പാക്കാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായിട്ടില്ല. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ
നാട്ടുകാർ ഭീതിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.