advertisement

ഗുരുതരാവസ്ഥയിലുള്ള രോഗി പടി കയറുന്നതിനിടെ പാതി വഴിയിൽ വീണ് മരിച്ചു; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ

Last Updated:

മൃതശരീരം രണ്ടാമത്തെ നിലയിൽ നിന്നും ചുമന്ന് താഴെ ഇറക്കേണ്ടി വന്നുവെന്നും മകൻ

മരിച്ച രാധാകൃഷ്ണൻ
മരിച്ച രാധാകൃഷ്ണൻ
കൊല്ലം: രോഗം ഗൂരുതരമായി ആശുപത്രിയിലെത്തിച്ച ഗൃഹനാഥനെ പടികയറ്റിച്ചു പാതിവഴിയില്‍ വീണ് മരിച്ചതായി ആരോപണം. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭാവമുണ്ടായത്. കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു.
Also Read- കൊല്ലത്ത് ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ; തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടു മുമ്പ്
പടികയറുന്നതിനിടയില്‍ പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സ്‌ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്പ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും തന്റെ കയ്യിലേക്കാണ് അച്ഛൻ മരിച്ചുവീണതെന്നും മകന്‍അഭിജിത്ത് പറയുന്നു.
advertisement
Also Read- കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു
ഐസിയിലോ ഗ്രീന്‍ ഏരിയയിലോ വിധഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛൻ ജീവനോടെ ഉണ്ടാകുമായിരുന്നു. മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നു. ഇതിനും ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ചെന്നില്ല എന്നും പരാതിയിൽ പറയുന്നു. പുറത്ത് നിന്ന രണ്ട് പേരുടെ സഹായത്താലാണ് മൃതശരീരം താഴെ എത്തിച്ചത്.
താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു രാധാകൃഷ്ണന്‍. ഇതില്‍ അന്വേഷണം ആവശ്യമാണ്. സംഭവത്തിൽ അന്വേഷിച്ച് നടപടി എടുക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനില്‍കുമാര്‍ അറിയിച്ചു. കൊട്ടാരക്കര പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുതരാവസ്ഥയിലുള്ള രോഗി പടി കയറുന്നതിനിടെ പാതി വഴിയിൽ വീണ് മരിച്ചു; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement