മാസപ്പടി വിവാദം; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജാണ് ഹർജി നൽകിയത്
കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സി.എം.ആർ.എല്ലിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്. കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജാണ് ഹർജി നൽകിയത്.
അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നേരത്തേ അന്വേഷണ ഏജൻസിയെ സമീപിച്ചിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കോര്‍പ്പറേറ്റ് അഴിമതി അന്വേഷിക്കുന്ന ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജൻസി.
മാസപ്പടി കേസില്‍ രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേര്‍ന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വന്‍ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 19, 2023 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാസപ്പടി വിവാദം; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ്