പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാവ് കസ്റ്റഡിയില്‍

Last Updated:

കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നാണ് പൊലീസ്

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് പിടിയില്‍. ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നാണ് പൊലീസ് പറയുന്നത്. പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാല്‍. കേസില്‍ ശരത്ലാല്‍ ഉള്‍പ്പെടെ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടനെ ആയിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം.
Also Read: കലിയടങ്ങാതെ കാസര്‍കോട്; പെരിയയില്‍ CPM പ്രവര്‍ത്തകന് വെട്ടേറ്റു
കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകികള്‍ സഞ്ചരിച്ച് ജീപ്പ് കണ്ണൂര്‍ രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാവ് കസ്റ്റഡിയില്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement