advertisement

'സത്യസന്ധതയില്ല;കോടതിയുടെ സമയം നഷ്ടപ്പെടുത്തി'; മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് 10000 രൂപ പിഴ

Last Updated:

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ വാർത്താ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നൽകി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴ.മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ് എന്നിവയുമായ ബന്ധപ്പെട്ട വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ചാനൽ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിൽ നിന്ന്  2025 ഒക്ടോബർ 25 ന് ഇടക്കാല ഉത്തരവ് നേടിയിരുന്നു. മാധ്യമങ്ങൾ വാർത്തകൾ പിൻലിക്കുകയും ഓൺലൈനിൽ നിന്ന് ലിങ്കുകൾ നീക്കം ചെയ്യണമെന്നുമായിരുന്നു ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ കേസ് ശനിയാഴ്ച വീണ്ടും പരിഗണിച്ചപ്പോൾ ഹർജി പിൻവലിക്കുകയാണെന്ന് വാദിഭാഗമായ റിപ്പോർട്ടർ ടിവി കോടതിയെ അറിയിക്കുകയായിരുന്നു.
വാദിഭാഗത്തിന് സത്യസന്ധതയില്ലെന്നും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്നും റിപ്പോർട്ടർ ടിവിക്കെതിരെ അതി രൂക്ഷ വിമർശനമുന്നയിച്ച കോടതി 10,000 രൂപ പിഴയും ചുമത്തി.  ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നൽകുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യസന്ധതയില്ല;കോടതിയുടെ സമയം നഷ്ടപ്പെടുത്തി'; മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് 10000 രൂപ പിഴ
Next Article
advertisement
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
  • അമേരിക്കയും ഇസ്രായേലും ബി1 പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെ രണ്ട് തവണ ആക്രമണം നടത്തി

  • ഗൾഫിലെ എട്ട് പ്രധാന പാലങ്ങൾ ഇറാൻ്റെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു

  • ആക്രമണത്തിൽ ബി1 പാലം തകരുകയും എട്ട് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

View All
advertisement