'ഇത് LDFകാരന്റെ മാത്രം ഗവണ്‍മെന്റാണോ?' പൊതുപരിപാടിയില്‍ 'ചെഗുവേര' കൊടി ഉയര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസിന്റെ പുറകില്‍ കൊടി കണ്ടതോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ തിരുത്തിയത്

news18
Updated: February 20, 2019, 5:27 PM IST
'ഇത് LDFകാരന്റെ മാത്രം ഗവണ്‍മെന്റാണോ?' പൊതുപരിപാടിയില്‍ 'ചെഗുവേര' കൊടി ഉയര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി
പിണറായി വിജയൻ
  • News18
  • Last Updated: February 20, 2019, 5:27 PM IST
  • Share this:
മലപ്പുറം: പൊതുപരിപാടിയില്‍ ചെഗുവേരയുടെ ചിത്രം ചിത്രം ആലേഖനം ചെയ്ത കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി പാര്‍ട്ടിപ്രവര്‍ത്തകരെ തിരുത്തിയത്. എല്‍ഡിഎഫ് ജയിച്ച് കഴിഞ്ഞാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ലെന്നും എല്ലാവരുടെയും സര്‍ക്കാരാണെന്നും പറഞ്ഞായിരുന്നു പിണറായിയുടെ തിരുത്ത്.

പിണറായിയുടെ പ്രസംഗത്തിനിടെ സദസിന്റെ പുറകില്‍ കൊടി കണ്ടതോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ തിരുത്തിയത്. വേരൊകു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അതിന്റെ സ്ഥലം ഇതല്ലെന്നും പിണറായി പറഞ്ഞു.

Also Read:  വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; ഷീനയ്ക്ക് എസ്ഐ ആയി നിയമനം നൽകാമെന്ന് ഉറപ്പ് നൽകി

 

പിണറായിയുടെ വാക്കുകള്‍

'എല്‍ഡിഎഫ് ജയിച്ചു. ഇത് എല്‍ഡിഎഫുകാരന്റെ മാത്രം ഗവണ്‍മെന്റാണോ. നാടിന്റെ ഗവണ്‍മെന്റാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. അത് നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയുള്ള പതാകയാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ല.

പക്ഷെ അതിന്റെ സ്ഥലേയല്ല ഇത്, അങ്ങനെ അത് എടുത്ത് നടക്കുന്നയാള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട അതിനുള്ള വേദികള്‍ ഉണ്ട് പരിപാടികളുണ്ട് അവിടെ അത് നല്ലത് പോലെ ആവേശപൂര്‍വ്വം നമുക്ക് പ്രയോഗിക്കാവുന്നതാണ്.'

First published: February 20, 2019, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading