കണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
കണ്ണൂർ: പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ സി.വി ഹൗസില്‍ ഫാത്തിമ മിസ് വാ (17) ആണ് മരിച്ചത്. തിങ്കലാഴ്ച രാവിലെ ഏഴോടെ വീട്ടില്‍ കുഴഞ്ഞ് വിഴുകയായിരുന്നു. ഉടൻ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.
പള്ളിച്ചാലിലെ മുസ്തഫ – ഷെമീമ ദമ്ബതികളുടെ മകളാണ്. സഹോദരൻ: മിഹറാജ് (വിദ്യാര്‍ഥി, മാടായി കോളേജ്). കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
രണ്ട് ദിവസം മുൻപും കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചരിന്നു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്താണ് മരിച്ചത്. കവിണിശേരിയിലെ ഒദയമ്മാടം യു പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 14, 2023 6:06 PM IST


