പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം; അധികൃതര്‍ അറിഞ്ഞില്ല

Last Updated:

വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം സുഹൃത്തുക്കൾക്ക് പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി മേസെജ് അയച്ചിട്ടുണ്ട്.

കോഴിക്കോട്: എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാതെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലു ദിവസം ക്ലാസിലിരുന്ന് പ്ലസ് ടു വിദ്യാർഥിനി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
മെഡിക്കല്‍ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേർക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ ഹാജർപ്പട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് കണക്കിൽപ്പെടാതെ ഒരു വിദ്യാർഥി അധികമുള്ളതായി കണ്ടെത്തി.
കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ടെങ്കിലും പ്രവേശന രജിസ്റ്ററിൽ ഇല്ലായിരുന്നു. കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്‌ളസ്ടുക്കാരി മെഡിസിന്‍ ക്‌ളാസിലിരുന്നത്.
advertisement
വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം സുഹൃത്തുക്കൾക്ക് പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി മേസെജ് അയച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്‍കി. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം; അധികൃതര്‍ അറിഞ്ഞില്ല
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement