advertisement

ഇമാം പ്രതിയായ പോക്സോ കേസ്: പെൺകുട്ടിയുടെ മൊഴിയെടുക്കും

Last Updated:

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി

തിരുവനന്തരപുരം: ഇമാം ഷെഫീഖ് അൽ ഖാസിമി പ്രതിയായ പോക്സോ കേസിൽ പെൺകുട്ടിയുടെ വൈദ്യ പരിശോധന നടത്തി. പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് മൊഴി രേഖപ്പെടുത്തുക. ഒളിവിൽ കഴിയുന്ന ഇമാമിനെതിരായ ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിക്ക് രണ്ട് ദിവസമാായി കൗണ്‍സിലിങ് നല്‍കിവരുകയാണ്. ആദ്യ ഘട്ടത്തില്‍ ഈ സംഭവത്തെ കുറിച്ച് മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോ ബന്ധുക്കളൊ ഒന്നും തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തത്.
advertisement
ഇന്നലെയാണ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേസമയം ഇമാമിനെതിരായ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടിക്രമങ്ങളെല്ലാം പോലീസ് പൂര്‍ത്തിയാക്കി. ഇമാം വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ വിമാനത്താവളങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ ഇയാള്‍ കീഴടങ്ങുമെന്നും പൊലീസ് കണക്കുകൂട്ടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇമാം പ്രതിയായ പോക്സോ കേസ്: പെൺകുട്ടിയുടെ മൊഴിയെടുക്കും
Next Article
advertisement
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
  • 2027ന് ശേഷം ഐപിഎൽ മത്സരങ്ങൾ 74ൽ നിന്ന് 94 ആയി ഉയർത്താൻ ചർച്ചകൾ ആരംഭിക്കും

  • ഉഭയകക്ഷി പരമ്പരകളോടുള്ള താൽപ്പര്യം കുറയുന്നത് ഐപിഎൽ വിൻഡോ വിപുലീകരിക്കാൻ സഹായിക്കും

  • ലോകമെമ്പാടുമുള്ള താരങ്ങൾ കൂടുതൽ മത്സരങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഐപിഎൽ സീസൺ ദൈർഘ്യമേറിയതാകും

View All
advertisement