വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

Last Updated:

പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.

വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
90,000 രൂപ വീതം വാങ്ങി രണ്ട്  വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ  സർട്ടിഫിക്കറ്റും, മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ച് നൽകിയത് നഫ്സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയതിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഇയാൾക്ക് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറുകയായിരുന്നു. 60,000 രൂപ ഹൈദരാബാദ് സ്വദേശിക്കും 30,000 രൂപ ഇയാൾക്കുമായിരുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്.
advertisement
യു.കെ യിലെ കിംഗ്‌സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്. തുടർച്ചയായ  ദിവസങ്ങളിൽ യു.കെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയത്.
നഫ്സലിന്റെ തൃത്താലയിലുള്ള വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണം വ്യാപിപ്പിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു. ഇൻസ്പെക്ടർ പി.എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, എസ്.സി.പി.ഒ മാരായ നവീൻ ദാസ്,  ജിസ്മോൻ, കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
advertisement
മണിചെയിൻ തട്ടിപ്പിൽ പങ്കെന്ന പി.വി. അൻവറിന്റെ ആരോപണം; അന്വേഷണത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പി.വി. അൻവറിന്റെ മണി ചെയിൻ ആരോപണത്തെച്ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം. അൻവറിന്റെ ആരോപണം പൂർണമായും നിഷേധിച്ച വി.ഡി. സതീശൻ ആരോപണങ്ങൾ സഭാരേഖയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാൻ താൻ തയാറാണെന്നും സതീശൻ വ്യക്തമാക്കി.
താൻ ജീവിതത്തിൽ ഒരു കമ്പനിയിലും ഡയറക്ടർ ആയിട്ടില്ല. 32 കൊല്ലം മുൻപ് തട്ടിപ്പ് നടത്തി എന്നാണ് പറയുന്നത്. അന്ന് ഞാൻ പറവൂരിൽ പോയിട്ടില്ല. എന്തും പറയാമെന്ന് സ്ഥിതിയാണ്. മരിച്ചു പോയ അച്ഛനെ പോലും ഇതിലേക്ക് വലിച്ചിഴിച്ച് അനാവശ്യം പറയുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
advertisement
അൻവർ ആഫ്രിക്കയിലോ അന്റാർട്ടിക്കയിലോ പോയി ബിസിനസ് ചെയ്തോട്ടേ. അതിന് ഞങ്ങൾക്ക് ഒന്നുമില്ല. അൻവർ നിയമസഭയിൽ വരാത്ത കാര്യത്തെപ്പറ്റിയുള്ള ചോദ്യം വന്നപ്പോഴാണ് പ്രതികരിച്ചത്. ഭരണ കക്ഷി എംഎൽഎ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രിക്ക് വേണമെങ്കിൽ അന്വേഷിക്കാം. അപമാനിക്കാം. പക്ഷേ തോല്പിക്കാമെന്നു വിചാരിക്കരുത്. ആരേയും പറ്റിച്ചതായി എനിക്കെതിരേ പരാതിയോ കേസോ ഒരിടത്തുമില്ല. 1991-92 കാലത്ത് ഞാൻ നിയമ വിദ്യാർഥിയാണ്. തിരുവനന്തപുരത്ത് എൽഎൽഎമ്മിന് പഠിക്കുകയായിരുന്നു. അന്ന് പറവൂരിൽ പോയിട്ടില്ല. ഞാൻ പറ്റിച്ചതായി ഒരു കേസുമില്ല- പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement