യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; വ്യാജ ഐഡി കാര്‍ഡ് നിർമിച്ചതിന് കേസ്

Last Updated:

വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്

യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയില്‍ രേഖ ചമച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവിധ രാഷ്ട്രീയ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലാണ് നടപടി. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം കടുത്ത അതൃപ്തിയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പാര്‍ട്ടിക്ക് നാണക്കേടായെന്ന വിലയിരുത്തലിലാണ് നേതൃത്വം.
തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല എന്നാണ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നടക്കട്ടെ,വിഷയത്തില്‍ പരാതി ആർക്കും കൊടുക്കാം. കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്‍റെ ധാരണ. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും.അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; വ്യാജ ഐഡി കാര്‍ഡ് നിർമിച്ചതിന് കേസ്
Next Article
advertisement
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്; പിന്നിൽ‌ വൻ സംഘം
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
  • അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ.

  • ഇൻഷുറൻസ് തട്ടിപ്പിൽ 66 പ്രതികൾ, വ്യാജ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി.

  • കോടതിയെ തെറ്റിദ്ധരിപ്പിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.

View All
advertisement