മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

Last Updated:

ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹവും രംഗത്ത് വന്നു. 2009ൽ ടീന ജോസിനെ പുറത്താക്കിയതാണെന്ന് വിശദീകരണം

ടീന ജോസ്, പിണറായി വിജയൻ
ടീന ജോസ്, പിണറായി വിജയൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ്‌ കൊലവിളിയാണെന്നാണ് പരാതി. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹവും രംഗത്ത് വന്നു. 2009ൽ ടീന ജോസിനെ പുറത്താക്കിയതാണെന്ന് വിശദീകരണം.
മുഖ്യമന്ത്രി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മറുപടിയായി ടീന ജോസ് കുറിച്ചത് ഇങ്ങനെയായിരുന്നു- “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.”
ഈ കമൻ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കടൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ. നിലവിൽ, കമൻ്റ് പോസ്റ്റ് ചെയ്ത അക്കൗണ്ട് യഥാർത്ഥത്തിൽ ടീന ജോസിൻ്റേത് തന്നെയാണോ, മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
advertisement
ഇതും വായിക്കുക: ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഇത്തരം പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം കൊലവിളി വിവാദമായതിന് പിന്നാലെ, ടീന ജോസിനെ തള്ളിപ്പറഞ്ഞ് സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി. തങ്ങൾക്ക് ടീന ജോസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി. 2009ൽ തന്നെ കാനോനിക നിയമങ്ങൾക്കനുസൃതമായി ടീന ജോസിന്റെ സന്യാസിനി അംഗത്വം റദ്ദാക്കിയതാണെന്നും സന്യാസ വസ്ത്രം ധരിക്കാൻ ഇവർക്ക് അനുവാദമില്ലെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.
advertisement
Summary: Police have launched an investigation against a nun following a complaint alleging she issued a death threat against Chief Minister Pinarayi Vijayan. The action was initiated based on a complaint received by the State Police Chief. The complaint is lodged against Teena Jose, who is also an advocate. The complaint states that a comment made in her Facebook post amounts to a death threat. Meanwhile, the CMC convent has distanced itself from Teena Jose, clarifying that she was expelled from the congregation in 2009.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
Next Article
advertisement
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം.

  • ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ്‌ കൊലവിളിയാണെന്ന പരാതിയിൽ അഭിഭാഷക ടീന ജോസിനെതിരെയാണ് അന്വേഷണം.

  • ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും സിഎംസി സന്യാസിനികൾ.

View All
advertisement