അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മർദനം
Last Updated:
കോഴിക്കോട്: വടകരയിൽ അയ്യപ്പജ്യോതിക്കിടെ പൊലീസുകാരന് മർദനമേറ്റു. വടകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപനാണ് മർദ്ദനമേറ്റത്. വൈകിട്ട് ആറുമണിയോടെ വടകര അയനിക്കാട് പള്ളിക്ക് സമീപംവച്ച് അയ്യപ്പ ജ്യോതിക്കിടെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പരിപാടിയിൽ ഉണ്ടായിരുന്ന ചിലർ മർദ്ദിച്ചുവെന്ന് പ്രദീപൻ പറയുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 26, 2018 11:26 PM IST







