കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനായിരുന്നു ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൽ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ എസിപിയോട് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ബൈക്കോടിച്ച് വന്ന മനോഹരനെ കൈകാണിച്ചിട്ട് നിർത്താതെ പോയതിനാണ് കസ്റ്റഡിയിലെടുത്തത്. മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്റ്റേഷനിലെത്തി അധികം കഴിയും മുന്‍പേ മനോഹരൻ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് ഭാക്ഷ്യം. ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിയാൽ’ എന്ന് ചോദിച്ച് മനോഹരനെ മര്‍ദിച്ചതായി നാട്ടുകാർ പറയുന്നു. മനോഹരനെ സ്റ്റേഷനിൽ വെച്ച് മർദിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custody death, Kerala police, Police custody, Thrippunithura