അത്ര മഴ വേണ്ട! മലപ്പുറത്ത് കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുൻപേ 'സ്കൂളുകൾക്ക് മഴ അവധി' നൽകിയ വ്യാജൻമാരെ തിരഞ്ഞ് പൊലീസ്

Last Updated:

ഡിസംബർ 2ന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്

News18
News18
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബർ 2ന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.
ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കളക്ടർ വി ആർ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
സമൂഹത്തിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സ്യഷ്ടിക്കുന്നതും ഔദ്യോ​ഗിക ക്യത്യനിർവഹണത്തെ തടസപ്പെടുത്തുന്നതമായ വ്യാജ സന്ദേശം സ്യഷ്ടിച്ചവർക്കെതിരെ ഐ ടി ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടിയെടുക്കാനാണ് കളക്ടർ കത്ത് നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അത്ര മഴ വേണ്ട! മലപ്പുറത്ത് കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുൻപേ 'സ്കൂളുകൾക്ക് മഴ അവധി' നൽകിയ വ്യാജൻമാരെ തിരഞ്ഞ് പൊലീസ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement