കണ്ണൂരിൽ തീ പിടിച്ചത് എലത്തൂരിൽ ആക്രമണം ഉണ്ടായ അതേ ട്രെയിനിൽ; അട്ടിമറി സംശയിച്ച് പൊലീസ്
- Published by:Sarika KP
- news18-malayalam
Last Updated:
കാനുമായി ട്രയിനിൽ ഒരാള്‍ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭനത്തിൽ അട്ടിമറി സംശയിച്ച് പൊലീസ്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം.
കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കൈയില്‍ കാനുമായി ട്രയിനിൽ ഒരാള്‍ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 01, 2023 6:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ തീ പിടിച്ചത് എലത്തൂരിൽ ആക്രമണം ഉണ്ടായ അതേ ട്രെയിനിൽ; അട്ടിമറി സംശയിച്ച് പൊലീസ്