മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

Last Updated:

പരാതിയില്ലെന്ന് അധ്യാപകൻ പോലീസിന് മൊഴി നൽകിയതോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്‌.

news18
news18
എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുക്കില്ല.
പരാതിയില്ലെന്ന് അധ്യാപകൻ പോലീസിന് മൊഴി നൽകിയതോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്‌.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ പരാതി നല്‍കിയിരുന്നു.
കോളേജിനുള്ളിൽ നടന്ന സംഭവമായതിനാൽ കോളേജിൽ തന്നെ വിഷയം പരിഹരിച്ച് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞ് ക്ലാസ്സിൽ തിരികെ പ്രവേശിപ്പിക്കണമെന്നും അധ്യാപകനായ പ്രിയേഷ് പറഞ്ഞു.
advertisement
അതേസമയം കോളേജ് കൗൺസിൽ നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതിയുടെ അന്വേഷണം തുടരുകയാണ്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement