HOME /NEWS /Kerala / പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേരള, കണ്ണൂര്‍, എം ജി സർവകലാശാലകൾ പരീക്ഷകൾ മാറ്റി; PSC പരീക്ഷകൾക്ക് മാറ്റമില്ല

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേരള, കണ്ണൂര്‍, എം ജി സർവകലാശാലകൾ പരീക്ഷകൾ മാറ്റി; PSC പരീക്ഷകൾക്ക് മാറ്റമില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വെള്ളിയാഴ്ച സർവീസുകൾ മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്

  • Share this:

    തിരുവനന്തപുരം: കേരള, കണ്ണൂർ, എംജി സർവകലാശാലകൾ വെള്ളിയാഴ്ച (സെപ്റ്റംബർ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവ) മാറ്റി. എൻഐഎ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

    എന്നാൽ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കേരള പി എസ് സി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വെള്ളിയാഴ്ച സർവീസുകൾ മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

    കണ്ണൂർ സർവകലാശാല പരീക്ഷ പുനക്രമീകരിച്ചു

    • 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 24.09.2022ന് (ശനി) നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    • 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    • 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നനാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ), മെയ്2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    • 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നരണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ), മെയ്2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    • 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ.അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 29.09.2022 (വ്യാഴം) ന്നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    • 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഎട്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകൾ 06.10.2022 (വ്യാഴം) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

    ഡിജിപിയുടെ നിർദേശം

    ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

    Also Read- ഇങ്ങനെ ഹർത്താൽ നടത്താൻ പറ്റുമോ; കേരളാ ഹൈക്കോടതി പറഞ്ഞതെന്ത് ?

    അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    Also Read- ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ ഹർത്താലിന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു

    സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

    First published:

    Tags: Hartal, Kannur university, Kerala university, Kpsc, University exams