• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലക്ഷദ്വീപ് ഐക്യദാർഢ്യ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; സംഘാടകരായ എസ്.എഫ്.ഐ പരാതി നല്‍കി

'ലക്ഷദ്വീപ് ഐക്യദാർഢ്യ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; സംഘാടകരായ എസ്.എഫ്.ഐ പരാതി നല്‍കി

ശനിയാഴ്ച രാത്രി ഏഴിന് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു സംഭവം.

ലക്ഷദ്വീപ്

ലക്ഷദ്വീപ്

 • Share this:

  മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് എഞ്ചിനിയറിങ് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി നടത്തിയ ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു എസ്എഫ്ഐ ജില്ലാ കമ്മിറ്റി വയനാട് പൊലീസ് മേധാവിക്കു പരാതി നൽകി. ശനിയാഴ്ച രാത്രി ഏഴിന് ഗൂഗിൾ മീറ്റ് വഴി  ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു രണ്ടു ഐഡികളിൽനിന്ന് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. .


  Also Read താരത്തിളക്കത്തിൽ പ്രവേശനോത്സവം; സംസ്ഥാനത്ത് ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ


  ഓണ്‍ലൈൻ കലോത്സവം അലങ്കോലപ്പെടുത്താനായി ചിലർ ബോധപൂർവം അശ്ലീല വിഡിയോകൾ പ്രദർശിപ്പിച്ചെന്നാണു എസ് എഫ് ഐയുടെ പരാതി. മീറ്റിൽ  കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി തലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി.

  ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ‌ഐഷ സുൽത്താന ഓൺ സ്റ്റേജ് മത്സരങ്ങളും കവി മുരുകൻ കാട്ടാക്കട ഓഫ്‌ സ്‌റ്റേജ് മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടക്കുന്ന പരിപാടികളിൽ യൂസർ ഐഡിയും പാസ് വേഡും മുൻകൂട്ടി പ്രസിദ്ധപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ ആർക്കു വേണമെങ്കിലും ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. ഈ പഴുതാണ് പലരും ദുരുപയോഗം ചെയ്യുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

  എസ്എഫ്ഐ നൽകിയ പരാതിയുടെ പൂർണരൂപം

  വയനാട് എഞ്ചിനിയറിങ് കോളേജ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 29ന് രാത്രി ഏഴ് മണിക്ക് ജ്വാല എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനിടെയാണ് അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചത്. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിൽ ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താനയും പ്രശസ്ത കവി മുരുകൻ കാട്ടാക്കയും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് ചില ഐഡികളിൽനിന്ന് അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. Yushalisakhhre@gmail.com, vanshjamwal900@gmail.com എന്നീ മെയിൽ ഐഡികളിൽനിന്നാണ് അശ്ലീല ചിത്രങ്ങളും വീഡിയോയും വന്നത്. വിദ്യാർഥികളും കൊച്ചു കുട്ടികളും പ്രേക്ഷകരായുള്ള മീറ്റിൽ ഉണ്ടായ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പരാതിയിൽ ആവശ്യപ്പെട്ടു.

  ലക്ഷദ്വീപിന് ഐക്യദാർഢ്യം: നിയമസഭയിൽ പ്രമേയം ഇന്ന്

  തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാകും പ്രമേയം. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിട്ടുള്ള പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെടും.

  ജീവനക്കാരുടെ എണ്ണം കുറവായിതനാൽ  ജൂൺ 7 വരെ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ പ്രമേയാവതരണം തന്നെയാകും നിയമസഭയുടെ ആദ്യ നടപടി. പ്രമേയം പാസാക്കിയ ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. മുൻ മന്ത്രിയും സിപിഎം വിപ്പുമായ കെ.കെ.ശൈലജയാണു നന്ദിപ്രമേയം അവതരിപ്പിക്കുക. തുടർന്നു വിവിധ കക്ഷിനേതാക്കൾ സംസാരിക്കും. 3 ദിവസത്തേക്കാണു പ്രമേയത്തിന്മേലുള്ള ചർച്ച.
  Also Read ആറുദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു

  നാളെ മുതൽ ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും ഉണ്ടാകും. ദേവികുളം എംഎൽഎ എ.രാജയുടെ സത്യപ്രതിജ്ഞയിൽ പിഴവുണ്ടെന്ന പരാതി സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ചുവരികയാണ്. തമിഴിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവനാമമെന്നോ സഗൗരവമെന്നോ ഉൾപ്പെടാത്തതാണു പിഴവ്. ഇക്കാര്യത്തിൽ നിയമവകുപ്പ് അറിയിക്കുന്നതനുസരിച്ചാകും നടപടി. ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. നാലിനാണ് ബജറ്റ്.


  Published by:Aneesh Anirudhan
  First published: