ഇന്റർഫേസ് /വാർത്ത /Kerala / 'ജോസ് കെ മാണി കുലംകുത്തി; പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഓർക്കണം': സേവ് CPM ഫോറം എന്ന പേരിൽ പാലായിൽ പോസ്റ്ററുകൾ

'ജോസ് കെ മാണി കുലംകുത്തി; പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഓർക്കണം': സേവ് CPM ഫോറം എന്ന പേരിൽ പാലായിൽ പോസ്റ്ററുകൾ

posters against Jose K Mani

posters against Jose K Mani

വർഷങ്ങൾക്ക് ശേഷമാണ് കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തത്.

  • Share this:

പാലാ: പാലായിൽ എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞദിവസം പാലാ നഗരസഭയിൽ സി പി എം - ജോസ് വിഭാഗം നേതാക്കൾ ഏറ്റു മുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ജോസ് കെ മാണിക്ക് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജോസ് കെ മാണിയെ കുലംകുത്തിയെന്നാണ് പോസ്റ്ററുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തി ആണെന്നും പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഇത് ഓർക്കണമെന്നുമാണ് പോസ്റ്ററുകളിലെ അഭ്യർഥന. 'ജോസ് കെ മാണി എന്ന കുലംകുത്തിയെ തിരിച്ചറിയുക. പോളിംഗ് ബൂത്തിൽ തിരിച്ചടി നൽകുക. സേവ് സി പി എം ഫോറം' - എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾക്ക് സമീപമാണ് കൈയെഴുത്തിലുള്ള പ്രതിഷേധ പോസ്റ്ററുകൾ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് സി പി എം ഫോറം എന്ന പേരിലാണ് പാലാ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

IPL 2021| താരലേലത്തിൽ ആരും എടുത്തില്ല; ഒടുവിൽ ജേസൺ റോയിക്ക് വഴി തുറന്ന് സൺറൈസേഴ്സ്

കഴിഞ്ഞദിവസം പാലാ നഗരസഭയിൽ സി പി എം - കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുന്നോട്ടു പോകുന്നതിന് ഇടയിൽ ആയിരുന്നു കല്ലുകടിയായി പാലാ നഗരസഭയിലെ സി പി എം - കേരള കോൺഗ്രസ് സംഘർഷം.

കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സി പി എം കൗൺസിലർ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. ഓട്ടോ സ്റ്റാൻഡ് അനുവദിക്കണമെന്ന ആവശ്യം ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ചതോടെ എതിർപ്പുമായി ബൈജു രംഗത്തു വരികയായിരുന്നു. തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് വഴി മാറുകയായിരുന്നു.

'മുഖ്യമന്ത്രി പിണറായി ഭീരു; എനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ല': രമേശ് ചെന്നിത്തല

നേരത്തെയും ഇരു വിഭാഗങ്ങളും തമ്മിൽ എതിർപ്പ് ശക്തമായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തർക്കം തുടരുന്നതിനിടെയാണ് ഇന്ന് കൈയേറ്റമുണ്ടായത്. ബൈജുവിന്റെ തലയിൽ സാരമായ പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും സി പി എമ്മും ഉൾപ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയിൽ ഭരണത്തിലുള്ളത്.ർ

വർഷങ്ങൾക്ക് ശേഷമാണ് കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തത്. ഭരണത്തിൽ ഒന്നിച്ചാണെങ്കിലും മിക്ക കാര്യങ്ങളിലും ഇരു പാർട്ടികളും തമ്മിൽ തുടക്കം മുതൽ തന്നെ ഭിന്നതകൾ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്‌റ്റാൻഡിങ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്നം സി പി എം കൗൺസിലർ ബിനു പുളിക്കക്കണ്ടം ഉന്നയിച്ചു.

ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലംപറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഏതായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരേ മുന്നണിയിലെ പാർട്ടികൾ തമ്മിൽ ഉണ്ടായ അസാരസ്യം ആശങ്കയോടെയാണ് നേതാക്കൾ കാണുന്നത്.

Summary : Posters against Jose K Mani in the name of Save CPM Forum in Pala

First published:

Tags: Assembly election, Assembly Election 2021, Assembly election update, Assembly elections, Congress, Cpm, Pala